ഫാൽക്കോ പതിപ്പിന്റെ ഡോക്യൂമെന്റഷൻ ആണ് നിങ്ങൾ കാണുന്നത്: v0.33.1

Falco v0.33.1 ഈ ഡോക്യുമെന്റേഷൻ സജീവമായി പരിപാലിക്കപ്പെടുന്നില്ല. നിങ്ങൾ നിലവിൽ കാണുന്ന പതിപ്പ് ഒരു സ്റ്റാറ്റിക് സ്നാപ്പ്ഷോട്ടാണ്. ഏറ്റവും പുതിയ ഡോക്യൂമെന്റഷന് വേണ്ടി latest version.

ഡൌൺലോഡ്

Last modified March 26, 2021
ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഫാൽക്കോ ആർട്ടിഫാക്ടസ്

ഫാൽകോ ഡൗൺലോഡ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള രണ്ട് രീതികളാണ് ഫാൽകോ പ്രോജക്റ്റ് കമ്മ്യൂണിറ്റി ഔദ്യോഗികമായി പിന്തുണയ്ക്കുന്നത്:

  • ഒരു ലിനക്സ് ഹോസ്റ്റിൽ ഫാൽക്കോ ഡൌൺലോഡ് ചെയ്ത് പ്രവർത്തിപ്പിക്കുക. അല്ലെങ്കിൽ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള അടിസ്ഥാന ഹോസ്റ്റിൽ പ്രവർത്തിക്കുന്ന ഒരു കണ്ടെയ്നറിൽ ഫാൽകോ യൂസർസ്പേസ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക.

  • ഉറവിടത്തിൽ നിന്ന് നിർമ്മിച്ച് Building ഫാൽകോ ഒരു ലിനക്സ് ഹോസ്റ്റിലോ കണ്ടെയ്നറിലോ പ്രവർത്തിപ്പിക്കുക.

ഫാൽക്കോ ആർട്ടിഫാക്ടസ് ലഭിക്കാനുള്ള മാർഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

ലിനക്സിനായി ഡൗൺലോഡ് ചെയ്യുക

developmentstable
rpmrpm-devrpm
debdeb-devdeb
binarybin-devbin

ലഭ്യമായ എല്ലാ ഫാൽക്കോ ആർട്ടിഫാക്ടുകളുടെയും പട്ടിക.


കണ്ടെയ്നർ ഇമേജുകൾ ഡൺലോഡ് ചെയ്യുക

പ്രവർത്തിക്കുന്ന സിസ്റ്റം കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ ഫാൽകോയ്ക്ക് ലഭിക്കുന്നതിന് ഹോസ്റ്റ് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്ത ഡ്രൈവറിനെ ആശ്രയിച്ചിരിക്കുന്നു.

മുകളിൽ നിർവചിച്ചിരിക്കുന്ന നേറ്റീവ് ആർട്ടിഫാക്റ്റുകൾ ഉപയോഗിച്ച് ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യുക എന്ന ഇൻസ്റ്റാളേഷൻ രീതിക്കാണ് മുൻ‌ഗണന. അല്ലെങ്കിൽ, താൽക്കാലികമായി
falcosecurity/falco-driver-loader ഇമേജ് പ്രത്യേകാവകാശമായി പ്രവർത്തിപ്പിക്കുക. തുടർന്ന് falcosecurity/falco-no-driver ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾക്ക്, താൽക്കാലികമായഡോക്കറിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന വിധം കാണുക.

tagpull commanddescription
latestdocker pull falcosecurity/falco-no-driver:latestഏറ്റവും പുതിയ പതിപ്പ്
versiondocker pull falcosecurity/falco-no-driver:<version>0.33.1 പോലുള്ള ഫാൽക്കോയുടെ ഒരു പ്രത്യേക പതിപ്പ്
latestdocker pull falcosecurity/falco-driver-loader:latestനിർമ്മാണ ടൂൾചെയിനൊപ്പമുള്ള `falco-driver-loader'-ന്റെ ഏറ്റവും പുതിയ പതിപ്പ്
versiondocker pull falcosecurity/falco-driver-loader:<version>0.33.1 പോലുള്ള `falco-driver-loader'-ന്റെ നിർമ്മാണ ടൂൾചെയിനോട്കൂടിയുള്ള ഒരു പ്രത്യേക പതിപ്പ്
latestdocker pull falcosecurity/falco:latestfalco-driver-loader ഉൾപ്പെടുത്തിയിട്ടുള്ള ഫാൽക്കോയുടെ ഏറ്റവും പുതിയ പതിപ്പ്
versiondocker pull falcosecurity/falco:<version>falco-driver-loader' ഉൾപ്പെടുത്തിയിട്ടുള്ള 0.33.1` പോലുള്ള ഫാൽക്കോയുടെ ഒരു പ്രത്യേക പതിപ്പ്

ലഭ്യമായ എല്ലാ ഇമേജുകളുടെയും പട്ടിക കാണുക.


Last modified March 26, 2021: getting starteed (60683fb)